LDC, LGS ഉൾപ്പെടെ 150 തസ്തികകളിൽ: പത്താംക്ലാസ് നിലവാര പൊതുപരീക്ഷ

0
3

എസ്എസ്എൽസി നിലവാരത്തിൽ പിഎസ്‌സി നടത്തുന്ന പൊതുപരീക്ഷയ്ക്ക് 150 തസ്തികകൾ. വിവിധ വകുപ്പുകളിൽ എൽഡിസി, ലാസ്റ്റ് ഗ്രേഡ് സർവന്റ്,  ക്ലാർക്ക്/ടൈപ്പിസ്റ്റ്, എൽഡി ടൈപ്പിസ്റ്റ്, ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ ഉൾപ്പെടെയുള്ള തസ്തികകളിലാണ് ഫെബ്രുവരിയിൽ പൊതു പരീക്ഷ നടത്തുക. ഇതിനായി നവംബർ 23 മുതൽ ഡിസംബർ 12 വരെ കൺഫർമേഷൻ നൽകണം. പ്യൂൺ, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് തസ്തികയിൽ ഡിസംബര്‍ 4 മുതൽ 23 വരെയാണ് കൺഫർമേഷൻ നൽകേണ്ടത്.  

100 മാർക്കിന്റെ ഒബ്ജ്ക്ടീവ് പരീക്ഷയാണ് നടത്തുക. ഒഎംആർ മൂല്യനിർണയമായിരിക്കും. പരീക്ഷാ സമയം 1 മണിക്കൂർ 15 മിനിറ്റ്. 

ചോദ്യപേപ്പർ മലയാളം/ തമിഴ്/ കന്നട ഭാഷകളിൽ. പരീക്ഷയുടെ വിശദമായ സിലബസ് നേരത്തേ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പൊതുപരീക്ഷ നടക്കുന്ന തസ്തികകളെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് പിഎസ്‌സി വെബ്സൈറ്റ് കാണുക. 

കൺഫർമേഷൻ നൽകുമ്പോൾ …

∙ഒന്നിലധികം തസ്തികയിൽ അപേക്ഷിച്ചിട്ടുള്ളവർ ഒാരോ തസ്തികയ്ക്കും കൺഫർമേഷൻ നൽകണം.

∙പരീക്ഷയ്ക്ക് ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് (മലയാളം/തമിഴ്/കന്നട) ആവശ്യമുള്ളതെന്നും ഏത് ജില്ലയിലാണ് പരീക്ഷ എഴുതേണ്ടതെന്നും കൺഫർമേഷൻ നൽകുന്ന സമയത്ത് ഉദ്യോഗാർഥികൾ രേഖപ്പെടുത്തണം. ഉദ്യോഗാർഥി തിരഞ്ഞെടുത്ത ഭാഷയിലെ ചോദ്യപേപ്പർ മാത്രമേ ലഭ്യമാക്കൂ.

∙ ജില്ല തിരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുള്ള കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ലതന്നെ തിരഞ്ഞെടുക്കണം.

∙നിശ്ചിത സമയത്തിനുള്ളിൽ കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. ഇവരുടെ അപേക്ഷ നിരസിക്കപ്പെടും. 

∙കൺഫർമേഷൻ തീയതി അവസാനിച്ചതിനു ശേഷം പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here