പാമ്പാടി നെഹ്രു കോളേജിലെ വിഷയങ്ങളില്‍ കളക്ടറുടെ മധ്യസ്ഥതയില്‍ നടത്തിയ ഒത്തുതീര്‍പ്പുകളില്‍ നിന്നുപിന്മാറാനുള്ള നീക്കം മിന്നല്‍ സമരത്തിലൂടെ പൊളിച്ചടുക്കി വിദ്യാര്‍ത്ഥി ഐക്യം. ജിഷ്ണുവിന്റെ കൂട്ടുകാരുടെ മുന്നില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ് മാനേജ്മെന്റ്. ഇതോടെ ജിഷ്ണുവിന്റെ കൊലപാതക കേസിലെ പ്രതികളെ പുറത്താക്കണം, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്നീ നിബന്ധനകളില്‍ നിന്നു പിന്മാറാനുള്ള മാനേജ്മെന്റിന്റെ നീക്കം പൊളിഞ്ഞു