കമ്പനിയില്‍ ഇരുന്നുകൊണ്ട് തന്നെ ജോലി ചെയ്യണമെന്ന അവസ്ഥയിൽ നിന്ന് മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് പല സ്ഥലങ്ങളിലിരുന്ന് ജീവനക്കാർ ജോലി ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ മോണിറ്ററിംഗ് പ്രധാനമാണ്. അവരുടെ ടാസ്കുകള് കൃത്യമായി മാനേജ് ചെയ്യാന്‍ സാധിക്കുന്ന ആപ്പാണ് ട്രെല്ലോ. ഇത് വർക്ഫ്ലോ മാനേജ്മെന്റ് എളുപ്പത്തില്‍ സാധ്യമാകുന്നു.
ബജറ്റ് പ്ലാനിംഗ്, ടീം അംഗങ്ങളുടെ പെര്‍ഫോമന്‍സ് വിലയിരുത്തല്‍, എക്കൗണ്ടിംഗ് തുടങ്ങിയ കാര്യങ്ങള്‍ ഈ ആപ്പിലൂടെ സാധിക്കും. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നുകൊണ്ടും നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള അവലോകനം എപ്പോള്‍ വേണമെങ്കിലും ഇതിലൂടെ സാധ്യമാകും